-
Notifications
You must be signed in to change notification settings - Fork 0
/
Copy path5.txt
1 lines (1 loc) · 2.44 KB
/
5.txt
1
ഇന്ത്യയുടെ ദേശീയ സാമ്പത്തികരംഗത്തു നിന്നു വേര്‍തിരിച്ചു കാണാനാവില്ലെങ്കിലും ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായതു കൊണ്ട് സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് സവിശേഷമായ സ്ഥാനമുണ്ട്. മനുഷ്യവികസനശേഷിയുടെ അടിസ്ഥാനസൂചകങ്ങളില് കേരളം ആര്‍ജ്ജിച്ചിട്ടുള്ള നേട്ടങ്ങള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ജനസംഖ്യാ വളര്‍ച്ച നിരക്ക്, ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന ജനസാന്ദ്രത, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, ഉയര്‍ന്ന സാമൂഹിക-ആരോഗ്യാവബോധം, കുറഞ്ഞ ശിശുമരണനിരക്ക്, ഉയര്‍ന്ന സാക്ഷരത, സാര്‍വജനീനമായ പ്രാഥമിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ സൗകര്യം തുടങ്ങിയവയെല്ലാം ചേര്‍ന്നുണ്ടാക്കുന്ന ഗുണമേന്മയുള്ള മനുഷ്യശേഷി സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂല ഘടകം സൃഷ്ടിക്കുന്നു. "എന്നാല്‍ ഉത്പാദനമേഖലയിലെ മാന്ദ്യം, ഉയര്‍ന്ന തൊഴിലില്ലായ്മ, വില വര്‍ധന, താഴ്ന്ന പ്രതിശീര്‍ഷ വരുമാനം, ഉയര്‍ന്ന ഉപഭോഗം എന്നിവ ഒത്തുചേര്‍ന്ന് കേരള സമ്പദ്ഘടന തികച്ചും സങ്കീര്‍ണ്ണമായ ചിത്രമാണ് പ്രദാനം ചെയ്യുന്നത്.